Available courses

    INTRODUCTION ABOUT MALAYALAM

    കോഴ്സിന്റെ ചുരുക്കവിവരം നൽകുക

    സി.ഒ. 1 ദ്രാവിഡ ഭാഷാ കുടുംബ വർഗീകരണം വിശദീകരിക്കാൻ   

     സി.ഒ. 2    ദ്രാവിഡഭാഷാശാസ്ത്രപഠനങ്ങൾ    വിവരിക്കാൻ 

      സി.ഒ. 3 താരതമ്യ ഭാഷാശാസ്ത്രപഠനങ്ങൾ താരതമ്യ മാതൃകകൾ ഉപയോഗിച്ച്  പരിശോധിക്കാൻ   

    സി.ഒ. 4 ദ്രാവിഡനിരുക്തനിഘണ്ടു നിർമിതി വിലയിരുത്താൻ  

    സി.ഒ. 5 ശിലാശാസനങ്ങൾ വിശദീകരിക്കാൻ

    സി.ഒ. 6 പ്രാചീന- മധ്യകാല ഭാഷാകൃതികളിലെ ഭാഷാപഗ്രഥനം നടത്താൻ

    സി.ഒ. 7 മലയാള ഭാഷാ പരിണാമം അവലോകനം ചെയ്യാൻ

     


    എഴുത്തിൻറെ പിന്നിൽ പ്രവർത്തിക്കുന്ന ഘടകങ്ങളെയും മൂലകങ്ങളെയും സങ്കേതങ്ങളെയും ഉപകരണങ്ങളെയും അടുത്തു പരിചയപ്പെടുകയും മനസ്സിലാക്കുകയും ചെയ്യുന്നു. 

    1.     മനുഷ്യഭാഷയുടെ സാമാന്യലക്ഷണങ്ങൾ ബോധ്യപ്പെടുന്നതിനോടൊപ്പം ഭാഷയുടെ ഘടനാസ്വഭാവത്തെക്കുറിച്ചുള്ള സങ്കല്പനങ്ങൾ രൂപീകരിക്കുക.

    2.     സ്വനം, സ്വനിമം എന്നിവ എന്താണെന്നുതിരിച്ചറിയുക.

    3.     രൂപിമം, ഉപരൂപിമം എന്നിവയെക്കുറിച്ചുള്ള സാമാന്യധാരണ രൂപീകരിക്കുക.

    4.     വാക്യവിജ്ഞാനവും ബഹുകാലികഭാഷാശാസ്ത്രവും പരിചയപ്പെടുത്തുക.

    5.     ഭാഷാഗോത്രങ്ങളെയും ഭാഷാകുടുംബങ്ങളെയും വിശകലനംചെയ്യുക.

    6.     ഭാഷയും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക.


      മലയാള ചെറുകഥ -സമാന്യ പരിചയം 

    ടെലിവിഷൻ സംപ്രേക്ഷണവും ചരിത്രവും മനസിലാക്കുന്നു.

    പൊതുസംപ്രേക്ഷണരീതികൾ മനസിലാക്കുന്നു.

    ടെലിവിഷൻ ഉള്ളടക്ക നിർമിതിയെ വിലയിരുത്തുന്നു.

    ക്യാമറ സാങ്കേതിക പരിജ്ഞാനം നേടുന്നു.

    ക്രമാനുകതമായ എഡിറ്റിംഗ് രീതി പരിശീലിക്കുന്നു.

    പഠനത്തെ അടിസ്‌ഥാനമാക്കിയുള്ള ടെലിവിഷൻ പരിപാടി നിർമാണം നടത്താൻ പ്രാപ്തി നേടുന്നു.

    മുഖ്യവിഷയം: MU MCJ 5313 കമ്മ്യൂണിക്കേഷൻ റിസർച്ച്  (4 ക്രഡിറ്റ്)

    കോഴ്സ്ഫലം:

    ഗവേഷണം എന്ന ആശയത്തിൽ അറിവ് ഉൽപാദിപ്പിക്കുകയും, മാധ്യമ  ആശയവിനിമയത്തിൽ പ്രസ്തുത ഗവേഷണത്തിന്റെ പങ്ക് വിമർശനാത്മകമായി മനസിലാക്കുകയും ചെയ്യുന്നു.

    ആശയവിനിമയ ഗവേഷണത്തിന്റെ ഡിസൈൻ സംബന്ധിച്ച് അറിവ് നിർമ്മിക്കുക.

    ഗവേഷണ വകഭേദങ്ങൾ സംബന്ധിച്ചും, ഗവേഷണ രീതികൾ സംബന്ധിച്ചും അറിവ് നിർമ്മിക്കുക.

    എസ്.പി.എസ്.എസ് സോഫ്റ്റുവെയറിന്റെ പങ്ക് മനസിലാക്കുകയും, ആശയവിനിമയ ഗവേഷണത്തിലെ ദത്തവിശകലനത്തിൽ പ്രസ്തുത സോഫ്റ്റുവെയറിന്റെ പ്രാധാന്യവും മനസിലാക്കുന്നു.

    വിവിധ മാധ്യമങ്ങളെ അടിസ്ഥാനമാക്കി ആശയവിനിമയ ഗവേഷണത്തിന്റെ പരിണാമവും വികാസവും വിശകലനം ചെയ്യുക.

    ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നതിലുള്ള വൈദ്ധഗ്ദ്യവും അറിവും നേടുക.

     


    ഒരു മാധ്യമമെന്ന നിലയിൽ സിനിമയുടെ വികാസത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ സിദ്ധാന്തങ്ങളുടെ വളർച്ച വിലയിരുത്തുക.

    വിമർശനാത്മക സിദ്ധാന്തങ്ങളുടെ വീക്ഷണത്തിൽ ചലച്ചിത്രത്തെ  വിലയിരുത്തുക.

    ചലച്ചിത്ര സിദ്ധാന്തത്തിലും അതിന്റെ വികസനത്തിലും സാംസ്കാരിക പഠന ത്തിന്റെ സ്വാധീനം വിലയിരുത്തുക.


    സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്ന അധികാര ബന്ധങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തിക അടിത്തറകൾ വിവരിക്കുക.

    ചലച്ചിത്ര പാഠങ്ങളിലൂടെ നിർമിക്കപ്പെടുന്ന ലിംഗപദവി  മാതൃകകളും ബന്ധ ഘടനയും വിമർശനപരമായി വിശകലനം ചെയ്യുക. 

    സ്വതന്ത്ര ഗവേഷണത്തിന് അനുയോജ്യമായ നിർണായകവും വിശകലനപരവുമായ കഴിവുകൾ വികസിപ്പിച്ചെടുക്കുക .



    ഈ കോഴ്സ് കഴിയുന്നതോടെ ഒരു ഗവേഷണ രൂപ രേഖ എങ്ങനെ ഉണ്ടാക്കാമെന്ന കൃത്യമായ ധാരണ വിദ്യാർത്ഥിക്ക് ലഭിക്കുന്നു. പ്രായോഗിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇതിന്റെ പാഠഭാഗങ്ങൾ തയ്യാറക്കിയിട്ടുള്ളത്. 

    സ്ഥൂല സാമ്പത്തിക പ്രശ്നങ്ങളെ ഈ  കോഴ്സ്  സമഗ്രമായി  അവലോകനം ചെയ്യുന്നു. ഉത്‌പാദനം, തൊഴിൽ, തൊഴിലില്ലായ്മ, പലിശ നിരക്ക്, പണപ്പെരുപ്പം തുടങ്ങി ഒരു സമ്പത് വ്യവസ്ഥ അഭിമുഖീകരിക്കുന്ന സർവ്വ മേഖലകളെയും പഠനവിധേയമാക്കുന്നു. പൊതു കടം, അന്താരാഷ്ട്ര സാമ്പത്തിക പ്രശ്നങ്ങൾ എക്സ്ചേഞ്ച് റേറ്റിലെ വ്യതിയാനങ്ങൾ എന്നിവയെ സമകാലികമായി വിലയിരുത്തുന്നു. 

    ഈ വിഷയം പഠിക്കുന്നതൊടെ വിദ്യാർത്ഥികൾ ജൻഡർ എന്ന വിഷയത്തിനെ സംബന്ധിച്ച ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നു.  ജൻഡർ എങ്ങനെ ഒരു വികസന പ്രശ്നമാകുന്നു എന്ന് തിരിച്ചറിയുകയും ലിംഗനീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹ നിർമ്മിതി സാധ്യമാകണമെങ്കിൽ എതു തരം നയ രൂപീകരണമാണ് വേണ്ടതെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. 



    ഐക്യകേരളരൂപീകരണം മുതൽ ഇന്നുവരെ കേരളസമ്പദ്ഘടനയിലുണ്ടായിട്ടുള്ള മാറ്റങ്ങൾ അപഗ്രഥിക്കുന്നതിനാണ് ഈ കോഴ്സ് ലക്ഷ്യമിടുന്നത്. കേരളവികസനാനുഭവത്തിന്റെ ആവിര്‍ഭാവം, സമ്പദ്ഘടനയുടെ മേഖലതിരിച്ചുള്ള വളർച്ച,   സാമ്പത്തികവളർച്ചയുടെ സാമൂഹിക പരിപ്രേക്ഷ്യങ്ങൾ, വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വികസനവൈരുദ്ധ്യങ്ങൾ തുടങ്ങിയ പ്രമേയങ്ങളാണ് ഈ കോഴ്സ് പ്രധാനമായും ചർച്ചചെയ്യുന്നത്.

     


    ഇന്ത്യൻ സമൂഹപഠനസംബന്ധമായ പ്രബല സൈദ്ധാന്തിക മാതൃകകളെ വിശദമായി പരിചയപ്പെടുത്തുകയാണ് ഈ പാഠ്യഭാഗത്തിന്റെ പ്രധാനലക്ഷ്യം. അതോടൊപ്പം ഇന്ത്യൻ സമൂഹസംബന്ധമായ സാമൂഹ്യസ്ഥാപനങ്ങളും സംവാദങ്ങളും സമകാലികപ്രവണതകളും ഈ പാഠ്യഭാഗത്തിൽ വിശകലന വിധേയമാകുന്നു.



    പാഠ്യവിഷയഫലപ്രാപ്തി:

    1. ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനാപരമായ
    സംയോജനം മനസ്സിലാക്കുന്നു.


    2. ഇന്ത്യന്‍ സമൂഹശാസ്ത്രത്തിന്റെ
    ആവിർഭാവത്തിന് കാരണമായ ഘടകങ്ങള്‍
    വിശകലനം ചെയ്യാൻ സാധിക്കുന്നു.

    3. ഇന്ത്യന്‍ സമൂഹശാസ്ത്രത്തിലെ മാർഗ്ഗദർശികളുടെ

    പ്രധാന സംഭാവനകൾ മനസ്സിലാക്കുന്നു.

    4. ഇന്ത്യന്‍ സമൂഹപഠനത്തിൽ സൈദ്ധാന്തിക
    ചട്ടക്കൂടിന്റെ പ്രയോ ഗക്ഷമത മനസ്സിലാക്കുന്നു.

    5.  സമൂഹശാസ്ത്രത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ
    കുടുംബം, രക്ത ബന്ധം, ജാതി, ഗോത്രം തുടങ്ങിയ
    സാമൂഹികസ്ഥാപനങ്ങളെ വിശകലനം ചെയ്യാൻ
    കഴിയുന്നു.

    6. ഇന്ത്യന്‍ സമൂഹത്തിൽ
    സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക
    പരിണാമത്തെ വിലയിരുത്താൻ സാധിക്കുന്നു.

     


    സി.. 1:      പുനരുൽപ്പാദിപ്പിക്കാവുന്നതും പുനരുൽപ്പാദിപ്പിക്കാൻ ആവാത്തതുമായ ഊർജ്ജസ്രോതസ്സുകളുടെ               ഉൽപാദനത്തിൻ്റെയും ഉപഭോഗത്തിൻ്റെയും തത്വങ്ങൾ മനസ്സിലാക്കുന്നു.

    സി.. 2:      ആഗോള, ദേശീയ, പ്രാദേശിക ഊർജ്ജ ഉപയോഗ മാതൃകകൾ  താരതമ്യം ചെയ്യുന്നു.

    സി.. 3:      പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിൽ നിന്നും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള വിവിധ രീതികൾ വിശദീകരിക്കുന്നു.

    സി.. 4:      ഊർജ്ജ ഉത്പാദനം, പരിവർത്തനം, ഉപഭോഗം എന്നിവയുടെ സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതങ്ങൾ വിശദീകരിക്കുന്നു.

    സി.. 5:      പ്രാദേശിക തലത്തിൽ ബദൽ ഊർജ്ജ സ്രോതസ്സുകളുടെ സാധ്യത വിലയിരുത്തുന്നു.

    സി.. 6:      സുസ്ഥിര ഊർജ്ജ സംരക്ഷണ രീതികൾ വികസിപ്പിക്കുന്നു.


    കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥി /വിദ്യാർഥിനികൾ

    സി.. 1.      പരിസ്ഥിതി വിജ്ഞാനത്തിന്റെ ഉദയം, അടിസ്ഥാന സങ്കല്പനങ്ങൾ മനസ്സിലാക്കുന്നു.

    സി.. 2.    ആവാസവ്യവസ്ഥയുടെ അടിസ്ഥാന ഘടനധർമ്മം,   വിവിധ  തരം ആവാസവ്യവസ്ഥകൾ എന്നിവ മനസ്സിലാക്കുന്നു.

    സി.. 3.  ജൈവഭൗമരാസ ചക്രങ്ങളുടെ അടിസ്ഥാന സങ്കല്പനങ്ങൾ മനസ്സിലാക്കുന്നു.

    സി.. 4.      ജനസംഖ്യാ പരിസ്ഥിതിയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നു.

    സി.. 5.      ബയോജിയോഗ്രഫിയുടെ   അടിസ്ഥാന സങ്കൽപ്പനങ്ങളും, ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിലെ നൂതന രീതികളും മനസ്സിലാക്കുന്നു.

    സി.. 6.      പ്രാദേശികമായി നിലവിലുള്ള ഭക്ഷ്യ ശൃംഖലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള നിപുണത വികസിപ്പിക്കുന്നു.


    പ്രകൃതിപരിപാലനത്തിന്റെയും അതിന് വൈരുദ്ധ്യമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വികസനത്തിന്റെയും വിചാരധാരകളെ സഗൗരവം അഭിമുഖീകരിച്ച് പാരിസ്ഥിതികാവബോധം ഏറിയ ഒരു സമൂഹത്തെ ക്രമത്തിൽ നിർമ്മിച്ചെടുക്കാൻ പരിസ്ഥിതിപഠന കോഴ്സ് ലക്ഷ്യം വയ്ക്കുന്നു. ഇവയോടടുത്ത് നിൽക്കുന്ന സാമൂഹ്യ- സാംസ്കാരിക - സാമ്പത്തിക നൈതിക പരിപ്രേക്ഷ്യങ്ങളെയെല്ലാം തന്നെ ഉൾചേർത്ത് പരുവപ്പെടുത്തിയിരിക്കുന്ന ബിരുദാനന്തരബിരുദ കോഴ്സ് പ്രകതിജന്യസൗഭാഗ്യങ്ങളെ വരും തലമുറകൾക്ക് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനുള്ള ഉൾക്കാഴ്ചകളും പ്രവർത്തനശൈലികളുമാവും വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുക. പാരിസ്ഥിതികമായ ഏറെ സവിശേഷതകളും അത്ര തന്നെ പ്രതിസന്ധികളും നേരിടുന്ന കേരളം എന്ന നമ്മുടെ കൊച്ചു സംസ്ഥാനത്തിന്റെ 'പാരിസ്ഥിതിക നൈപുണ്യംവളർത്താനും അവയെ തത്വാധിഷ്ഠിതമായും യാഥാർത്ഥ്യബോധത്തിലൂന്നിയും പരിചരിക്കാനുള്ള ഒട്ടൊരുപാട് ചിന്തകൾ മുന്നോട്ടുവെയ്ക്കുന്നു കോഴ്സ് ഘടന. സുസ്ഥിരവികസനത്തിന്റെയും പാരിസ്ഥിതിക നീതിയുടെയും അർത്ഥപൂർണ്ണമായ വിശ്വാസത്തിൽ ന്നി പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇവയെ മുൻനിർത്തി കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ ചിട്ടയായി ഗ്രഹിക്കാനും അവയ്ക്ക് സുസ്ഥിരമായ പരിഹാരമാർഗ്ഗങ്ങൾ അവതരിപ്പിക്കാനും കഴിയേണ്ടതാണ്.